ബൈബിൾ ആസ്പദമാക്കി തയ്യാറാക്കിയ ഒന്നാം ചോദ്യോത്തരങ്ങളും പ്രാർത്ഥനകളും എന്ന ഈ പുസ്തകം പട്ടക്കാരൻ വത്സ നാലു മുതൽ അഞ്ചുവയസ്സ് വരെ ഉള്ള കുട്ടികൾക്കു വേണ്ടി രചിച്ച പുസ്തകത്തിൻറെ പരിഭാഷ രൂപമാണ് .
സംസ്കൃത സ്വരങ്ങൾ, ദ്രാവിഡ സ്വരങ്ങൾ, സ്വയുക്തവർഗ്ഗങ്ങൾ, അർദ്ധാക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ, വാക്കുകൾ, പഴഞ്ചൊല്ലുകൾ,കഥകൾ തുടങ്ങിയവ ഉൾകൊള്ളുന്ന മലയാള പാഠപുസ്തകം.
ഒരു ഭാഷയുടെ ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ് ആ ഭാഷയുടെ വ്യാകരണം. ഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്ന ശാസ്ത്രമാണ് വ്യാകരണം.
സർക്കാർ ബുക്ക് കമ്മിറ്റിയിൽ നിന്നും പരിഭാഷപ്പെടുത്തിയ ധനകാര്യത്തെ സംബന്ധിക്കുന്ന ഗ്രന്ഥം.
1915ൽ പ്രസിദ്ധീകരിച്ച പദ്യരത്നമാല എന്ന ഈ പുസ്തകം പദ്യങ്ങളുടെ ഒരു സമാഹാരമാണ്.
ഭൂമിശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലുമുള്ള - ഭൂമിശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ വസ്തുതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക ഈ എന്നതാണ് പുസ്തകത്തിന്റെ ലക്ഷ്യം.
1917 - ൽ കേരളത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗണിതം പഠിപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പാഠപുസ്തകം.
സ്വാതിതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ട് കല്പിച്ചുണ്ടാക്കിയ സംഗീതകൃതികൾ തിരുവിതാംകോട്ടു സംസ്ഥാനത്തിലെ പെൺപള്ളിക്കൂടങ്ങളിൽ സംഗീതപഠനത്തിനായി ചെറു പുസ്തകങ്ങളുടെ രൂപത്തിൽ നൽകിയിരുന്നതായി കാണുന്നു. ഇത്തരത്തിൽ ഏഴാം ക്ലാസ്സിലേക്ക് പാഠപുസ്തകമായി നിശ്ചയിക്കപ്പെട്ട ഒന്നാണ് ഇതെന്ന് ആദ്യ പേജുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം വലിയ കൊട്ടാരത്തിൽ സംഗീതസദസ്സിൽ സദസ്യർ ബ്രഹ്മശ...
1918ൽ തിരുവിതാംകൂർ രാജ്യത്ത് അഞ്ചാം ക്ലാസ് പഠിച്ചവർ ഉപയോഗിച്ചഅഞ്ചാം പാഠപുസ്തകം എന്ന മലയാള പാഠപുസ്തകം.